Uncategorized

ആലപ്പുഴ സിറ്റി ഏരിയയിൽ കുടുംബസംഗമം വ്യാഴാഴ്ച നടന്നു

“Manju”

ആലപ്പുഴ :ശാന്തിഗിരി ആശ്രമം പ്രസിഡന്റ്  സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടന്നു വരുന്ന കുടുംബ സംഗമങ്ങളുടെ ഭാഗമായുള്ള ആലപ്പുഴ ഏരിയ (സിറ്റി)യുടെ  രണ്ടാമത്തെ കുടുംബ സംഗമം ഇന്നലെ (09.03.2023 വ്യാഴാഴ്ച) നടന്നു. വൈകുന്നേരം 5 മണിക്ക് ആലപ്പുഴ ടൗൺ യൂണിറ്റിലെ അജിത്ത്കുമാർ വി യുടെ വസതിയിലാണ് കുടുംബസംഗമം നടന്നത്. ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയ (സിറ്റി) ഇൻ ചാർജ്ജ് (അഡ്മിനിസ്ട്രേഷൻ ) സ്വാമി ജഗത് രൂപൻ ജ്ഞാന തപസ്വി, ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർ അബൂബക്കർ എ , കോഴിക്കോട് ജില്ലയിലെ ആത്മ ബന്ധു പ്രവീൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു. യൂണിറ്റിലെ 54 ലധികം ആത്മബന്ധുക്കൾ കുടുംബ സംഗമത്തിൽ പങ്കെടുത്തു.

സത്സംഗത്തിൽ പങ്കെടുത്ത ആത്മബന്ധുക്കൾ

അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ആശ്രമം പ്രസിഡന്റ്  സ്വാമി ചൈതന്യ ജ്ഞാനതപസ്വി തമ്പകച്ചുവട് ആശ്രമം ബ്രാഞ്ചും സന്ദർശിച്ചിരുന്നു.

 

Related Articles

Back to top button