Uncategorized

അജിത് ഡോവല്‍ അമേരിക്കയില്‍; നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തും

“Manju”

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനും പ്രത്യേക വിരുന്നൊരുക്കി ഇന്ത്യന്‍ എംബസി. യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമണ്ടോ, ഇന്ത്യയിലെയും അമേരിക്കയിലേയും പ്രമുഖ സ്ഥാപനങ്ങളിലെ സിഇഒമാര്‍, പ്രമുഖ സര്‍വകാലാശാലകളുടെ മേധാവികള്‍ തുടങ്ങിയവരും അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത്ത് സന്ധു ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക മേഖലയില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ത്യ ഹൗസില്‍ നടന്ന ചടങ്ങില്‍ നടന്നു. സല്‍ക്കാരത്തിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിരുന്നില്‍ ഭാഗമായവര്‍ പങ്കുവെച്ചു. ടിറ്ററിലൂടെയാണ് തരണ്‍ജിത്ത് സന്ധു ചടങ്ങിലെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

വിവിധ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്നാണ് അജിത്ത് ഡോവല്‍ അമേരിക്കയില്‍ എത്തിയത്. യുഎസ് സംയുക്ത സൈനിക മേധാവി ജനറല്‍ മാര്‍ക്ക് മില്ലിയുമായും അജിത്ത് ടോവല്‍ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച്‌ നിര്‍ണായ അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു.

യുഎസ് ഇന്ത്യ ബിസിനസ് കൗംണ്‍സില്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജേക്ക് സുളളിവന്‍, ജിന റെയ്മൊണ്ടൊ എന്നിവര്‍ക്കൊപ്പം അജിത് ഡോവല്‍ പങ്കെടുത്തു. സുള്ളീവനും ഡോവലും ഉച്ചതിരിഞ്ഞ് വൈറ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയിലും പങ്കെടുക്കും. യോഗത്തില്‍ നയതന്ത്രം, വാണിജ്യം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ഇരു രാജ്യങ്ങളുടേയും സഹകരണം മെച്ചപ്പെടുത്തതിനെ കുറിച്ച്‌ ചര്‍ച്ച നടത്തും.

Related Articles

Back to top button