Uncategorized

യോഗ മഹോത്സവിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

“Manju”

2023ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ 100 ദിവസത്തെ കൗണ്ട്‌ഡൗണിനോടനുബന്ധിച്ചു   മൂന്ന് ദിവസത്തെ യോഗ മഹോത്സവ് 2023 ൽ എല്ലാവരും  പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.  യോഗ മഹോത്സവ് മാർച്ച് 13-14 തീയതികളിൽ തൽക്കത്തോറ സ്റ്റേഡിയത്തിലും ,  മാർച്ച് 15ന് ന്യൂഡൽഹിയിൽ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലും നടക്കും.

യോഗാ ദിനത്തിന് നൂറ് ദിവസങ്ങൾ ബാക്കിനിൽക്കെ, അത് ആവേശത്തോടെ ആഘോഷിക്കാൻ നിങ്ങളെ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. കൂടാതെ, നിങ്ങൾ യോഗയെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടില്ലെങ്കിൽ, എത്രയും വേഗം അത് ചെയ്യുക.”, ആയുഷ് മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Back to top button