Uncategorized

മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

“Manju”

സുഡാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും. ദക്ഷിണ സുഡാനില്‍ നിന്ന് റോമിലേക്കുള്ള മടക്കയാത്രക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2016ല്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം മാര്‍പാപ്പ പ്രകടിപ്പിച്ചിരുന്നെങ്കിലും അത് നടന്നില്ല.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യയില്‍ എത്തുന്നത്. 1999 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആണ് അവസാനമായി ഇന്ത്യയില്‍ എത്തിയത്.

ഈ വര്‍ഷം അവസാനം മംഗോളിയ സന്ദര്‍ശിക്കാനും മാര്‍പാപ്പയ്‌ക്ക് പദ്ധതിയുണ്ട്. മംഗോളിയ സന്ദര്‍ശിച്ചാല്‍ അവിടെയെത്തുന്ന ആദ്യ മാര്‍പാപ്പയാകും അദ്ദേഹം. വരുന്ന സെപ്‌തംബറില്‍ ഫ്രാന്‍സിലെ മാര്‍സെല്ലിയില്‍ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും പങ്കെടുക്കും.

Related Articles

Back to top button