Uncategorized

എം.പി. ഫണ്ട് ഇനി കേന്ദ്രനിരീക്ഷണത്തിൽ

“Manju”
ന്യൂഡൽഹി: പാർലമെന്റംഗങ്ങളുടെ പ്രാദേശികവികസന ഫണ്ട് (എം.പി.ലാഡ്) ഇനി കേന്ദ്രസർക്കാരിന്റെ തത്സമയനിരീക്ഷണത്തിൽ. കേന്ദ്ര നോഡൽ ഏജൻസിയുടെ അക്കൗണ്ടിൽനിന്ന് പദ്ധതി നടപ്പാക്കുന്നവർക്ക് (വെണ്ടർ) നേരിട്ടാണ് പണമെത്തുക. ഏഴുവർഷത്തിനുശേഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ എം.പി.ലാഡ് മാർഗരേഖയിലാണ് ഫണ്ടിന്റെ മാപ്പിങ് നിർബന്ധമാക്കിയത്. ഏപ്രിൽ ഒന്നുമുതൽ പുതിയ മാർഗരേഖയും ഇതിനായുള്ള പോർട്ടലും നിലവിൽവരും.

കേന്ദ്ര സ്ഥിതിവിവരമന്ത്രാലയത്തിലെ എം.പി.ലാഡ് ഡിവിഷനുകീഴിലുള്ള പ്രോജക്ട്‌ മാനേജ്‌മെന്റ് യൂണിറ്റിനെ കേന്ദ്ര നോഡൽ ഏജൻസിയായി നിയോഗിച്ചു. എം.പി.ലാഡ് ഫണ്ട് കൈകാര്യംചെയ്യാനായിമാത്രം ഇവർ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ കേന്ദ്ര നോഡൽ അക്കൗണ്ട് തുറക്കും. ഇതിലേക്കുവരുന്ന ഫണ്ടിൽ ബാക്കിയുള്ളത് കേന്ദ്ര സഞ്ചിതനിധിയിലേക്ക് തിരിച്ചുപോകില്ല. മറിച്ച് അടുത്തവർഷത്തേക്ക്‌ കൈമാറും.

പദ്ധതി നടപ്പാക്കുന്ന സംസ്ഥാന, ജില്ലാ അതോറിറ്റികളും പാർലമെന്റ് അംഗങ്ങളും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സബ്‌സിഡിയറി അക്കൗണ്ട് തുടങ്ങണം. ജില്ലാ നോഡൽ അതോറിറ്റിക്ക് അധികമായി സബ്‌സിഡിയറി അക്കൗണ്ടുകൾ തുടങ്ങണമെങ്കിൽ കേന്ദ്ര നോഡൽ ഏജൻസിയുടെ അനുമതിവാങ്ങണം.

 

Related Articles

Check Also
Close
Back to top button