Uncategorized

ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

“Manju”

ശ്രീജ.എസ്

കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലെ ക​മ്മീ​ഷ​ന്‍ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച കേസില്‍ സി​ബി​ഐ അ​ന്വേ​ഷ​ണം തുടരാമെന്ന് ഹൈ​ക്കോ​ട​തി നിര്‍ദേശം. അ​ന്വേ​ഷ​ണ​വു​മാ​യി സംസ്ഥാന സ​ര്‍​ക്കാ​ര്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

അ​നി​ല്‍ അ​ക്ക​ര എം​എ​ല്‍​എ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. വാ​ദം തു​ട​രാ​നാ​യി കേ​സ് അ​ടു​ത്ത വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ച​ട്ട​വി​രു​ദ്ധ​മ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്ന് ന​ല്‍​കി​യ പ​രാ​തി​യാ​ണി​തെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button