Uncategorized

ഐക്യരാഷ്ട്രസഭ മതസൗഹാർദ്ദ വാരാചരണ സമാധാന ഉച്ചകോടി ഫെബ്രുവരി 12ന് തിരുവനന്തപുരത്ത്

“Manju”

തിരുവനന്തപുരം : ഐക്യരാഷ്ട്രസഭയുടെ മതസൗഹാർദ്ദ വാരാചരണത്തിന്റെ ഭാഗമായുള്ള സമാധാന ഉച്ചകോടി 2023 ഫെബ്രുവരി 12ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ നടക്കും. വേൾഡ് യോഗ കമ്മ്യൂണിറ്റി, ന്യൂ യോർക്ക്, യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ് (U R I ) ദക്ഷിണേന്ത്യ ഘടകം, URI യുടെ പോത്തൻകോട് കോർപ്പറേഷൻ സർക്കിൾ ആയ ഇന്റർ റിലീജിയസ് ഡയലോഗ് ഫോർ സസ്‌റ്റൈനബിൾ ഡെവലൊപ്മെൻറ് ഗോൾസ് (IRD 4 SDG), എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ സമാധാന ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. ശാന്തിഗിരി ആശ്രമം ഈ സംരംഭത്തിൽ ഒരു പങ്കാളിയാണ്.

“ഗുരുക്കന്മാരുടെ ത്യാഗം, സ്നേഹം, ശാന്തി, ഐക്യം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ” എന്നതാണ് സമാധാന ഉച്ചകോടി 2023ന്റെ ചിന്താ വിഷയം.

യു.എൻ എൻജിഒ സമിതിയുടെ സെക്രട്ടറി ഗുരുജി ദിലീപ് കുമാർ തങ്കപ്പൻ(USA),അദ്ധ്യക്ഷനാകുന്ന ഉച്ചകോടിയുടെ ഉദ്‌ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി നിർവഹിക്കും , യുആർഐ ഏഷ്യ സെക്രട്ടറി ജനറൽ പ്രൊഫസർ ഡോ. എബ്രഹാം കരിക്കം മുഖ്യ പ്രഭാഷണം നടത്തും. ലോക പാഴ്‌സി സാംസ്‌കാരിക സമിതി അധ്യക്ഷൻ ഡോ. ഹോമി.ബി. ദല്ല, ഡൽഹി സിനഗോഗ് സെക്രട്ടറി റാബി എസക്കിയേല്‍ മലേക്കർ, ഡൽഹി AAFT യൂണിവേഴ്സിറ്റി ഓഫ് മീഡിയ & ആർട്സ് ചാൻസിലർ ഡോ. സന്ദീപ് മാർവ, ജയൻ മന്ദിർ സ്ഥാപക പ്രസിഡൻറ് വിവേക് മുനി മഹാരാജ്, ഇമാം ആരിഫ് ഹുസ്‌കിക്ഹൈ, മിഷിഗൺ USA, ഹൈ ദരാബാദ് ഹെൻട്രി മാർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും, ഇന്റർഫെയ്ത് കോയിലേഷൻ ഫോർ പീസിന്റെ (IPC ) എക്സിക്യൂട്ടീവ് ഡയറക്ടറുമായ റെവ. ഫാദർ.ഡോ.പാക്യം.ടി.സാമുവേൽ, അസ്സെംബ്ലിസ് ഓഫ് ബഹായ് ഇന്റർനാഷനലിന്റെ സ്പിരിച്ച്വൽ ഡയറക്ടർ,  നീലാക്ഷി രാജ്കോവ, രാജ്യാന്തര ജെയ്ൻ ഫോറം പ്രസിഡന്റ് ഡോക്ടർ ജഗദ് ഗുരു ചാരുകീർത്തി ഭട്ടാരക്ക്, സിസ്റ്റർ ബി.കെ. നീലിമ, ബ്രഹ്മകുമാരീസ്, ഉസ്താദ് മുതലിബ് അസ്ലമി കണ്ണൂർ, സർദാർ അമർജിത് സിംഗ്, പ്രൊഫ. ഡോ. കെ.ജെ. ജോസഫ്, പ്രൊഫ ഡോ.എൻ രാമലിംഗം, മുൻ പ്രിൻസിപ്പൽ സെക്രട്ടറി റ്റി.കെ.എ. നായർ, മാനേജിങ് ട്രസ്റ്റീ, സിറ്റിസൺസ് ഇന്ത്യ ഫൌണ്ടേഷൻ (CIF), ബോധി ഗ്രാം ചെയർമാൻ ജോൺ സാമുവേൽ അടൂർ, URI ഗ്ലോബൽ ട്രസ്റ്റി ഡോ.ദേവിരാജ്, ഡോക്ടർ ഡേവിന് പ്രഭാകർ, പ്രൊഫസ്സർ ഡോ.യു.പി.അനിൽകുമാർ, ഇക്കോ പീസ് ടീൻ കഫേ സ്ഥാപക, ഗ്രീഷ്മ പയസ് രാജു, എം ഡി ശശികുമാർ (പ്രതിനിധി, ശാന്തിഗിരി ആശ്രമം, വേൾഡ് യോഗ കമ്യൂണിറ്റി, യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യറ്റീവ്, പാർലമെന്റ് ഓഫ് വേൾഡ്`സ് റിലീജിയൻസ്) തുടങ്ങി വ്യത്യസ്ത മത മേലദ്ധ്യക്ഷന്മാരും, NGO ഭാരവാഹികളും, പ്രതിനിധികളും ലോക സമാധാന ഉച്ചകോടിയിൽ (World Peace Summit-2023) പങ്കെടുക്കുകയും, പ്രഭാഷണങ്ങളും, പ്രബന്ധങ്ങളും, ചർച്ചയും കൊണ്ട് ഉച്ചകോടി സമ്പുഷ്ടമാക്കുകയും ചെയ്യും.

2010 ലാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ഒന്നു മുതൽ ഏഴ് വരെ മതസൗഹാർദ്ദ വാരാചരണം ആരംഭിച്ചത്. ലോക മതങ്ങളുടെ വൈവിധ്യം വിളിച്ചോതുന്ന ആഘോഷപരിപാടികളും മതങ്ങൾ തമ്മിലുള്ള പരസ്പര ധാരണയും മതാന്തര സംവാദവും സമാധാന സംസ്കാരത്തിന്റെ സുപ്രധാന മാനങ്ങളാണെന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ വിലയിരുത്തിലിന്റെ പശ്ചാത്തലത്തിലാണ് മതസൗഹാർദ്ദ വാരാചരണം കൊണ്ടാടുന്നത്‌. ജനങ്ങൾക്കിടയിൽ പരസ്പര ധാരണയും സൗഹാർദ്ദവും സഹകരണവും വർദ്ധിപ്പിക്കുന്നതിന് വിവിധ വിശ്വാസങ്ങളും മതങ്ങളും തമ്മിലുള്ള സംവാദത്തിന്റെ അനിവാര്യമായ ആവശ്യകത തിരിച്ചറിഞ്ഞുള്ള പ്രവർത്തന പദ്ധതികളാണ് മത സൗഹാർദ്ദ വാരാചരണം ലക്ഷ്യമിടുന്നത്.

 

Related Articles

Check Also
Close
  • …..
Back to top button