IndiaLatest

സംസ്ഥാനങ്ങളോട് അടിയന്തര നടപടിയെടുക്കാനാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങളോട് അടിയന്തര നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. മുന്‍പത്തെ വകഭേദമായ ഡെല്‍റ്റയെ അപേക്ഷിച്ച്‌, ഒമിക്രോണിന്റെ വ്യാപനശേഷി ഡെല്‍റ്റയുടെ മൂന്നു മടങ്ങാണെന്നാണ് കണക്കാക്കപ്പെടുന്നത്. ദീര്‍ഘദൃഷ്ടിയും, ത്വരിതഗതിയിലുള്ള നടപടികളും, ഡാറ്റ വിലയിരുത്തലും, ശക്തമായ നിയന്ത്രണങ്ങളും കൊണ്ടു മാത്രമേ ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കൂ എന്ന് കേന്ദ്ര ഹെല്‍ത്ത് സെക്രട്ടറി രാജേഷ് ഭൂഷന്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്തിലാണ് അദ്ദേഹം ഇപ്രകാരം പരാമര്‍ശിക്കുന്നത്. ഒമിക്രോണ്‍ വ്യാപനം തടയാന്‍ ഏറ്റവും താഴെത്തട്ടിലുള്ള ഭരണ സ്ഥാപനങ്ങളാണ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. അടിയന്തര പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും, റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ സ്വഭാവത്തെ കുറിച്ച്‌ പഠിക്കാനും അദ്ദേഹം ഓരോ സംസ്ഥാനങ്ങളിലെയും ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button