Uncategorized

ജനുവരിയിലെ ശമ്പളം; പത്ത് കോടി കടമെടുക്കാന്‍ കെഎസ്‌ആര്‍ടിസി

“Manju”

 

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ജനുവരി മാസത്തിലെ ശമ്ബളം നല്‍കുന്നതിന് പത്ത് കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് കോഓപ്പറേറ്റീവ്സ് സൊസൈറ്റിയില്‍ നിന്നാണ് കടമെടുക്കുന്നത്. മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കാത്ത സാഹചര്യത്തിലാണ് സൊസൈറ്റിയില്‍ നിന്നു തന്നെ കടമെടുക്കാന്‍ അനുമതി നല്‍കിയത്.

നേരത്തേയും ജീവനക്കാരുടെ സഹകരണ സംഘത്തില്‍ നിന്ന്‌ വായ്പയെടുത്തിട്ടുണ്ട്. വായ്പയെടുത്ത ജീവനക്കാരുടെ വിഹിതം ശമ്ബളത്തില്‍ നിന്ന്‌ ഈടാക്കിയിരുന്നെങ്കിലും കെഎസ്‌ആര്‍ടിസി അടച്ചിരുന്നില്ല. വായ്പ അപേക്ഷിക്കുന്നതിനു മുന്നോടിയായി ഈ കുടിശിക തീര്‍ത്തിരുന്നു.

50 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ‌കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലുള്ള കെഎസ്‌ആര്‍ടിസിക്ക് ഇത്തവണ സര്‍ക്കാരിന്റെ സഹായ ധനം ലഭിച്ചിട്ടില്ല. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ വിഹിതം കഴിഞ്ഞതിനാല്‍ അടുത്ത ബജറ്റില്‍ നിന്നാണ് തുക ലഭിക്കേണ്ടത്.

നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ച കഴിഞ്ഞാല്‍ മാത്രമേ ഇനി സര്‍ക്കാരിന് സാമ്ബത്തിക സഹായം നല്‍കാന്‍ കഴിയുകയുള്ളൂ. ഭാഗികമായി ശമ്ബളം നല്‍കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 50 കോടിയുടെ ബാങ്ക് ഓവര്‍ഡ്രാഫ്റ്റിന് സാധ്യത തേടുന്നുണ്ട്. 85 കോടിയാണ് ശമ്ബള വിതരണത്തിനു വേണ്ടത്.

 

Related Articles

Back to top button