Uncategorized

പാലക്കാട് പടക്കം പൊട്ടിച്ച്‌ എടിഎം തകര്‍ത്ത് മോഷണശ്രമം

“Manju”

പാലക്കാട്: മണ്ണാര്‍ക്കാട് എളുമ്പാശേരിയില്‍ എടിമം മോഷണശ്രമം പരാജയപ്പെട്ടു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമം നടന്നത്.
നീല ഷര്‍ട്ടും പാന്റും ധരിച്ചെത്തിയ മുഖം മറച്ചെത്തിയ യുവാവ് എടിഎം കൗണ്ടറിനുള്ളില്‍ കടന്ന് മെഷീനില്‍ പടക്കം വച്ച്‌ പൊട്ടിക്കുകയായിരുന്നു.
എടിഎമ്മില്‍ നിന്നുള്ള അലാറം ലഭിച്ചതോടെ ബാങ്ക് മാനേജര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

Related Articles

Back to top button