Uncategorized

പ്രദീപിന്റെ മോഹം സഫലമാകും; സഹായവുമായി ജനറല്‍ സതീഷ് ദുവ

“Manju”

ന്യൂഡല്‍ഹി: സൈന്യത്തില്‍ ചേരണമെന്ന മോഹവുമായി അര്‍ദ്ധരാത്രി ഓടി പരിശീലനം നടത്തിയ 19കാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
സംവിധായകന്‍ വിനോദ് കാപ്രി പങ്കുവെച്ച വീഡിയോ ഹിറ്റായതോടെയായിരുന്നു ഒറ്റരാത്രികൊണ്ട് പ്രദീപ് മെഹ്‌റ തരംഗമായത്. ഇന്നലെവരെ പ്രദീപിനെ ആര്‍ക്കും അറിയുമായിരുന്നില്ല. എന്നാലിന്ന് നിശ്ചയദാര്‍ഢ്യമുള്ള 19കാരനെ രാജ്യം മുഴുവനുമറിയാം..
ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ മൂലം പരിശീലനത്തിന് സമയം ലഭിക്കാത്തതിനാല്‍ അര്‍ദ്ധരാത്രി ജോലി കഴിഞ്ഞ് മടങ്ങവേ സൈന്യത്തില്‍ ചേരാന്‍ പരിശീലനം നടത്തുന്ന പ്രദീപിന് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും അഭിനന്ദന പ്രവാഹമാണ്. അതിനിടെയാണ് റിട്ടയേര്‍ഡ് ജനറല്‍ സതീഷ് ദുവ 19കാരന് അഭിനന്ദനവും സഹായവുമായി എത്തിയിരിക്കുന്നത്.
പ്രദീപിന്റെ ഓട്ടം ട്വിറ്ററില്‍ പങ്കുവെച്ച ജനറല്‍ സതീഷ് ദുവ 19കാരന്റെ പ്രകടനം അഭിനന്ദനാര്‍ഹമാണെന്ന് രേഖപ്പെടുത്തി. ആര്‍മി റിക്രൂട്ട്‌മെന്റ് മറികടക്കാന്‍ പ്രദീപിനെ സഹായിക്കുമെന്നും ഇക്കാര്യം ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡറും കുമൗണ്‍ റെജിമെന്റിലെ കേണലുമായ ജനറല്‍ റാണ കലിത്തയോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രദീപിന്റെ റിക്രൂട്ട്‌മെന്റിന് വേണ്ട നടപടികള്‍ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ കൈക്കൊള്ളുമെന്നും ജനറല്‍ സതീഷ് ദുവ വ്യക്തമാക്കി.

Related Articles

Back to top button