Uncategorized

10 മിനിറ്റില്‍ 3 ക്വാര്‍ട്ടര്‍ വാറ്റ് തീര്‍ക്കണം, വെല്ലുവിളി ഏറ്റെടുത്ത 45കാരന് ദാരുണാന്ത്യം

“Manju”

ആഗ്രയില്‍ അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. ജയ് സിംഗ് എന്നയാളാണ് മരണപ്പെട്ടത്.

10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചതാണ് മരണകാരണം. രണ്ട് സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്തതാണ് മരണകാരണം. ഭോലാ, കേശവ് എന്നിങ്ങനെ ജയ് സിംഗിന്‍റെ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

പത്ത് വര്‍ഷത്തിലധികമായി ജയ്, ഭോലാ, കേശവ് എന്നിവര്‍ സുഹൃത്തുക്കളാണ്. റിക്ഷാ ഡ്രൈവറായ ജയ് സിംഗിനെ പിന്നീട് ശില്‍പ്ഗ്രാമിന് സമീപം റോഡരികില്‍ അബോധാവസ്ഥയില്‍ മകന്‍ കണ്ടെത്തുകയായിരുന്നു. ആദ്യം സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സ നല്‍കാന്‍ രണ്ട് ആരോഗ്യ കേന്ദ്രങ്ങളും തയ്യാറായില്ലെന്ന് പരാതിയുണ്ട്.

Related Articles

Back to top button