Uncategorized

ക്യാരി ബാഗിന് 20 രൂപ; 3000 പിഴയിട്ട് കോടതി

“Manju”

ബംഗളൂരു: ക്യാരി ബാഗിന് 20 രൂപ വാങ്ങിയ ഹോം ഫര്‍ണിച്ചര്‍ വിപണന ശൃംഖലയായ ഐകിയക്ക് 3000 രൂപ പിഴയിട്ട് ബംഗളൂരു കോടതി. ലോഗോയുള്ള പേപ്പര്‍ ബാഗിന് സംഗീത ബൊഹ്‌റയെന്ന ഉപഭോക്താവില്‍ നിന്ന് പണം വാങ്ങിയതിനാണ് കമ്പനിക്ക് പിഴയിട്ടത്. ഉത്തരവ് ലഭിച്ച്‌ 30 ദിവസത്തിനകം അത് പാലിക്കാനും ഉപഭോക്താവിന് പലിശ സഹിതം 20 രൂപയും നഷ്ടപരിഹാരമായി 1000 രൂപയും വ്യവഹാര ചെലവുകള്‍ക്കായി 2000 രൂപയും നല്‍കാനും കമ്പനിയോട് ബെംഗളൂരു കോടതി ഉത്തരവിട്ടു.

2022 ഒക്‌ടോബര്‍ ആറിന് ഐകിയയുടെ നാഗസാന്ദ്ര ബ്രാഞ്ചില്‍ വെച്ചാണ് ഇവരില്‍നിന്ന്‌ പേപ്പര്‍ ബാഗിന് പണമീടാക്കിയത്. കമ്പനിയുടെ ലോഗോയുള്ള ബാഗിന് പണമീടാക്കിയത് ഇവര്‍ ചോദ്യം ചെയ്തു. പര്‍ച്ചേസിന് മുമ്പ് ഇക്കാര്യം പറയാത്തത് എന്ത് കൊണ്ടാണെന്നും അവര്‍ സ്റ്റാഫിനോട് ചോദിച്ചു. തുടര്‍ന്ന് അതേ മാസം തന്നെ സംഗീത ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. തുടര്‍ന്നാണ് വിധിയുണ്ടായത്.

Related Articles

Back to top button