Uncategorized

വാക്‌സിൻ സ്വീകരിക്കാൻ വൃദ്ധരായി വേഷം മാറിയെത്തി യുവതികൾ

“Manju”

ഫ്‌ളോറിഡ: കൊറോണ വാക്‌സിൻ കുത്തിവയ്‌പ്പെടുക്കാൻ വൃദ്ധരായി വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി യുവതികൾ. രണ്ട് പേരാണ് 60 വയസിന് മുകളിൽ പ്രായം തോന്നിപ്പിക്കുന്ന രീതിയിൽ എത്തിയത്. കള്ളത്തരം കണ്ടുപിടിച്ചതോടെ ഇവരെ വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്നും അയോഗ്യരാക്കി.

കൈയുറകളും കണ്ണടയും തൊപ്പിയും ധരിച്ച് ഇവർ ഓർലാൻഡോയിലെ ഓറഞ്ച് കൺവെൻഷൻ വാക്‌സിൻ സെന്ററിലാണ് എത്തിയത്. ബുധനാഴ്ച രണ്ടാം ഘട്ട വാക്‌സിൻ സ്വീകരിക്കാനെത്തിയപ്പോഴാണ് ഇവർ പിടിക്കപ്പെടുന്നത്. ആദ്യഘട്ടം വാക്‌സിനെടുക്കാൻ ഇവരെത്തിയപ്പോൾ എങ്ങനെ പിടിക്കപ്പെടാതെ രക്ഷപ്പെട്ടുവെന്ന് അറിയില്ലെന്ന് ഫ്‌ളോറിഡയിലെ ആരോഗ്യ വിഭാഗം അറിയിച്ചു.

നിയമമനുസരിച്ചുള്ള സിഡിആർ കാർഡ്, വാക്‌സിനേഷൻ കാർഡ് എന്നിവ ഇവരുടെ കയ്യിലുണ്ടായിരുന്നു. എന്നാൽ അവരുടെ തിരിച്ചറിയൽ കാർഡിലേയും ഡ്രൈവിംഗ് ലൈസൻസിലേയും ജനന തീയതികളിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആരോഗ്യ പ്രവർത്തകർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി നടത്തിയ അന്വേഷണത്തിൽ ഇവർ വേഷം മാറിവന്ന യുവതികളാണെന്ന് കണ്ടെത്തുകയും ചെയ്തു. മുപ്പത്തി നാലും നാൽപ്പത്തി നാലും വയസുള്ള യുവതികളാണ് വാക്‌സിൻ സ്വീകരിക്കാൻ വേഷം മാറിയും വ്യാജ രേഖ ചമച്ചും എത്തിയത്. യുവതികളെ കൊറോണയ്‌ക്കെതിരായ വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്നും അയോഗ്യരാക്കുകയും ചെയ്തു.

Related Articles

Back to top button