Uncategorized

ചൈനീസ് അക്ഷരങ്ങളുള്ള സിലിണ്ടര്‍ ഒഴുകിയെത്തി

“Manju”

ചെന്നൈ: നാഗപട്ടണത്ത് ചൈനീസ് അക്ഷരങ്ങളുള്ള സിലിണ്ടര്‍ ഒഴുകിയെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ തമിഴ്നാട് പോലീസ്. വെല്‍ഡിംഗിനായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറാണിതെന്നും അപകടസാധ്യതയില്ലെന്നും അധികൃതര്‍ പറഞ്ഞു.

നാഗപട്ടണത്തെ നമ്പിയാര്‍നഗര്‍ ഗ്രാമത്തിലാണ് ചുവന്ന ചൈനീസ് അക്ഷരങ്ങളുള്ള വെള്ള സിലിണ്ടര്‍ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതുകണ്ട മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തന്നെ കോസ്റ്റല്‍ സെക്യൂരിറ്റി ഗ്രൂപ്പിനെ വിവരമറിയിക്കുകയായിരുന്നു. ലോക്കല്‍ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എഴുത്ത് വായിക്കാന്‍ ചൈനീസ് അറിയാവുന്നവരുടെ സഹായവും തേടി.

മൂന്നടി ഉയരമുള്ള ഒഴിഞ്ഞ സിലിണ്ടറിന് 30 കിലോഗ്രാം ഭാരമുണ്ട്. വെല്‍ഡിംഗിനായി ഉപയോഗിക്കുന്ന അസറ്റിലിന്‍ വാതകത്തിന്റെ കുറ്റിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കപ്പലിലോ ബോട്ടിലോ വെല്‍ഡിംഗിനായി കൊണ്ടുവന്ന സിലിണ്ടര്‍ അബദ്ധത്തില്‍ കടലില്‍ വീണ് പൊങ്ങിക്കിടന്ന് തീരത്തെത്തിയെന്നാണ് കരുതുന്നത്. അപകടഭീഷണി ഇല്ലെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് പോലീസ് അറിയിച്ചു.

Related Articles

Back to top button