Uncategorized

ജെല്ലികെട്ടില്‍ 23 പേര്‍ക്ക് പരിക്ക്

“Manju”

ചെന്നൈ: ദിണ്ടിഗല്‍ ജില്ലയിലെ പുഗൈലപ്പട്ടിയില്‍ നടന്ന ജെല്ലിക്കെട്ട് മത്സരത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. മധുര, അളങ്കാനല്ലൂര്‍ ഉള്‍പ്പെടെ തെക്കന്‍ തമിഴ്നാട്ടില്‍ പലയിടത്തും ജെല്ലിക്കെട്ട് മത്സരങ്ങള്‍ നടത്താറുണ്ട്. ദിണ്ടിഗല്‍ ജില്ലയിലെ പുഗൈലപ്പട്ടിയിലെ സെന്റ് സന്ധ്യക്കപ്പര്‍, സെന്റ് സെബാസ്റ്റ്യന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും ജെല്ലിക്കെട്ട് നടക്കാറുണ്ട്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി നടക്കുന്ന ജെല്ലിക്കെട്ട് മത്സരത്തില്‍ നിരവധിപേര്‍ പങ്കെടുക്കാറുണ്ട്.

ജെല്ലിക്കെട്ട് മത്സരം മത്സരത്തില്‍ പരിക്കേറ്റ 23 പേരില്‍ ആറു പേരുടെ പരിക്കുകള്‍ ഗുരുതരമാണ്. 17 പേര്‍ക്ക് സാരമായ പരിക്കുകള്‍ ആയിരുന്നു എന്നും ദിന്‍ഡിഗല്‍ ജില്ലാ എസ്പി ഭാസ്‌കരന്‍ പറഞ്ഞു. ജെല്ലിക്കെട്ടില്‍ 490 കാളകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 483 പേരാണ് കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ പങ്കെടുത്തത്.

ഡോ.അശോകുമാറിന്റെ നേതൃത്വത്തിലുള്ള വെറ്റിനറി മെഡിക്കല്‍ സംഘമാണ് 214 കാളകളെ പരിശോധന നടത്തുകയും ഒരു റൗണ്ടില്‍ 25 കാളകളെ വീതം മത്സരത്തിന് അനുവദിക്കുകയും ചെയ്തത്. ഏരു തഴുവുതാല്‍ എന്നും മഞ്ചുവിരാട്ട് എന്നും അറിയപ്പെടുന്ന ജെല്ലിക്കെട്ട് തമിഴ്നാട്ടിലെ മധുരയിലെ മൂന്ന് ഗ്രാമങ്ങളില്‍ സജീവമായി നടക്കാറുണ്ട്. ഒരു കാളയെ മെരുക്കുന്ന കായിക വിനോദമാണ് ജെല്ലിക്കെട്ട്. ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്നയാള്‍ കാളയെ കൊമ്പില്‍ പിടിച്ച്‌ കാളയുമായി മല്‍പിടുത്തം നടത്തിവേണം കാളയെ മെരുക്കാന്‍.

Related Articles

Back to top button