Uncategorized

എന്‍ടിആറിന്റെ ചിത്രവുമായി 100 രൂപ നാണയം

“Manju”

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് സിനിമയിലെ നിത്യഹരിത നായകനുമായ എന്‍.ടി. രാമറാവുവിന്റെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപ നാണയം വരുന്നു. എന്‍ടിആറിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി നല്‍കാന്‍ തീരുമാനമായത്.

നാണയത്തിന്റെ ഒരു വശത്ത് തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ എന്‍ടിആറിന്റെ ചിത്രം ഉപയോഗിച്ചുള്ള രൂപകല്‍പ്പനയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ മകളും മുന്‍ കേന്ദ്രമന്ത്രിയുമായ ദഗ്ഗുബാട്ടി പുരന്തരേശ്വരിയും ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എന്‍ടിആറിന്റെ ജന്‍മദിനത്തോടനുബന്ധിച്ച്‌ നാണയം പുറത്തിറക്കും.

Related Articles

Back to top button