Uncategorized

അച്ഛന്റെ കാതില്‍ മൂളിപ്പാട്ട് പാടി 75 കാരന്‍ മകന്‍

“Manju”

ചെന്നൈ :നൂറ് വയസ്സുള്ള അച്ഛന്റെ അരികിലിരുന്ന് പാട്ട് പാടുന്ന 75 കാരനായ മകന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് .

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു കിടപ്പിലായ പിതാവിന്റെ അടുത്തിരുന്നാണ് മകന്റെ പാട്ട്. ഞാന്‍ ഒരു പാട്ടിന്റെ ഈണം മൂളിക്കേള്‍പ്പിക്കാമെന്നും അച്ഛന്‍ അത് ഏതാണെന്നു മനസ്സിലാക്കി തനിക്കു പറഞ്ഞു തരണമെന്നും മകന്‍ പറയുന്നു. തുടര്‍ന്ന് അദ്ദേഹം പാട്ട് ചൂളമടിയിലൂടെ അച്ഛന്റെ കാതില്‍ കേള്‍പ്പിക്കുകയാണ്. ചെന്നൈ സ്വദേശികളാണ് ഈ അച്ഛനും മകനും ഇരുവരും.

https://twitter.com/i/status/1626509536969498624

പാട്ട് കേട്ട് മുഴുവനായും സംസാരിക്കാന്‍ കഴിയുന്നില്ലെങ്കിലും പാട്ട് ഏതാണെന്നു തിരിച്ചറിയുകയും അത് മകനോടു പറയുകയും ചെയ്യുകയാണ് ആ അച്ഛന്‍ . അച്ഛന്‍ തന്റെ പാട്ട് തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തില്‍ മനം നിറഞ്ഞു ചിരിക്കുന്ന മകനെ വീഡിയോയില്‍ കാണാം. ഇരുവരുടെയും അടുത്ത ബന്ധുക്കളും അരികിലുണ്ട്.അച്ഛന്‍മകന്‍ സ്നേഹബന്ധത്തിന്റെ ആഴം വരച്ചുകാണിക്കുന്ന വീഡിയോ ആണിത് എന്നാണ് സോഷ്യല്‍ മീഡിയ നിറയെ വരുന്ന കമന്റുകള്‍ .

Related Articles

Back to top button