Uncategorized

ശാന്തിഗിരി ഇൻ പ്രവർത്തനമാരംഭിച്ചു

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിന് സമീപം താമസസൗകര്യത്തിനായി ഒരുക്കിയ ‘ശാന്തിഗിരി ഇൻ’ പ്രവർത്തനമാരംഭിച്ചു. ഫെബ്രുവരി 19 രാവിലെ 9 മണിക്ക് ആശ്രമം ഫിനാൻസ് സെക്രട്ടറി ജനനി നിർമല ജ്ഞാനതപസ്വിനി തിരിതെളിയിച്ചു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആശ്രമം ഡയറക്ടർ ജനനി പ്രജ്ഞ ജ്ഞാനതപസ്വിനി, ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് ചീഫ് ജനനി ദിവ്യ ജ്ഞാനതപസ്വിനി, ഗുരുധർമ്മപ്രകാശസഭാംഗങ്ങൾ, ബ്രഹ്മചാരിമാർ, സബീർ തിരുമല, വി.പി.രാജീവ്, എം.പി. പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു. സിംഗിൾ, ഡബിൾ മുറികളും ഡോർമിറ്ററി സൗകര്യവും ലഭ്യമാണ്. മുൻകൂർ ബുക്കിംഗിനായി 9847212793 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ശാന്തിഗിരി ഇന്‍ തിരിതെളിഞ്ഞപ്പോള്‍

Related Articles

Check Also
Close
Back to top button