Uncategorized

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

“Manju”

2023 ജനുവരി 22നു നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഇത് പി.ആര്‍.ഡിയുടെ www.prd.kerala.gov.in , എല്‍.ബി.എസിന്റെ www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

ആകെ 21905 പേര്‍ പരീക്ഷ എഴുതിയതില്‍ 4054 പേര്‍ വിജയിച്ചു. ആകെ വിജയശതമാനം 18.51 ആണ്. പാസായവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷ ഡയറക്ടര്‍, എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷാഫോം മാര്‍ച്ച്‌ 10 മുതല്‍ വെബ് സൈറ്റില്‍ (www.lbscentre.kerala.gov.in) ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471–2560311, 312, 313, 314.

Related Articles

Back to top button