KeralaLatestThiruvananthapuram

സംസ്ഥാനത്തെ ഒരു കോടിയിലധികം പേര്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ഒരു കോടിയിലധികം പേര്‍ വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ച്‌ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യവകുപ്പും സ്ഥിരീകരിക്കുന്നു . അതേസമയം ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനവും (90.31) കഴിഞ്ഞ് 100 എന്ന വലിയ ലക്ഷ്യത്തോടടുക്കുകയാണ്.

2,41,20,256 പേര്‍ ആദ്യ ഡോസ് വാക്‌സീനും 1,00,90,634 പേര്‍ രണ്ടാം ഡോസ് വാക്‌സീനും (37.78 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,42,10,890 ഡോസ് വാക്‌സീന്‍ നല്‍കാനായി. വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്‌സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍.

വാക്‌സിനേഷന്‍ ലക്ഷ്യത്തോടടുക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാനുള്ളവര്‍ കുറവായതിനാല്‍ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും തിരക്കില്ല. ഇനിയും വാക്‌സിനെടുക്കേണ്ടവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്‌സീനെടുത്തത്. സ്ത്രീകളുടെ വാക്‌സിനേഷന്‍ 1,77,51,202 ഡോസും പുരുഷന്‍മാരുടെ വാക്‌സിനേഷന്‍ 1,64,51,576 ഡോസുമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Related Articles

Back to top button