Uncategorized

കെ സുരേന്ദ്രന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ സുരേന്ദ്രന്‍ അദ്ദേഹത്തിന് കൃഷ്ണശില്‍പ്പം സമ്മാനിച്ചു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പ്രധാമന്ത്രി വിശദമായി ചോദിച്ചറിഞ്ഞതായി കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നരേന്ദ്ര മോദിയോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

 

 

Related Articles

Back to top button