Uncategorized

ശാന്തിഗിരി ഔഷധത്തോട്ടത്തിലെ സസ്യങ്ങളെ തൊട്ടറിഞ്ഞ് നെടുങ്ങോലം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ സംഘം

“Manju”

 

പോത്തന്‍കോട് : സമുഹത്തെപ്പറ്റിയും പ്രകൃതിയെപ്പറ്റിയും, പ്രകൃതി നമുക്ക് നല്‍കിയിട്ടുള്ള അനന്തമായ കനിവിനെക്കുറിച്ചുമുള്ള അറിവ് കുട്ടികളിലേക്ക് പകരുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ കൊല്ലം പരവൂർ നെടുങ്ങോലം ഗവണ്‍മെന്റ് ഹയർസെക്കന്ററി സ്കൂൾ അധ്യാപകരും കുട്ടികളും അടങ്ങിയ സംഘം ശാന്തിഗിരി ആശ്രമവും ആശ്രമത്തിലെ ഔഷധത്തോട്ടവും സന്ദർശിച്ചു.  പ്രകൃതിയെ അടുത്തറിയുന്നതിനും പാഠഭാഗങ്ങളിലെ ഔഷധ സസ്യങ്ങളെ നേരിട്ട് കാണുകയും പഠിക്കുകയും ചെയ്യുന്നതിനായി ഇതിലൂടെ കഴിഞ്ഞുവെന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും അറിയിച്ചു.  ഇന്ന്(24.02.2023,വെള്ളിയാഴ്ച) രാവിലെ 10:45 നാണ് അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് സസ്യോദ്യാനം സന്ദർശിച്ചത്. അഞ്ച് മുതൽ ഏഴാം ക്ലാസ്സുവരെ പഠിക്കുന്ന 81 കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. സ്കൂള്‍ പ്രൈമറി ഡിപ്പാർട്ട്മെൻറ് അധ്യാപിക എസ്സ്.സിനി  ഔഷധത്തോട്ട സന്ദര്‍ശനത്തിന് നേതൃത്വം നൽകി. വളരെ നല്ല അനുഭവം പ്രദാനം ചെയ്തുവെന്ന് പ്രൈമറി ഡിപ്പാർട്ട്മെൻറ് അധ്യാപിക എച്ച്.എസ്സ്.രശ്മി അഭിപ്രായപ്പെട്ടു. സസ്യോദ്യാനത്തിലെ കാഴ്ചകൾ ആസ്വദിച്ച സംഘം11:15 AM ന് മടങ്ങി. ശാന്തിഗിരി ആശ്രമം അഗ്രികൾച്ചർ വിഭാഗം സൂപ്പർവൈസർ ബി.സുനിൽ കുമാർ സസ്യങ്ങളെപ്പറ്റിയും ശാന്തിഗിരിയിലെ പ്രകൃതിഭംഗിയെപ്പറ്റിയും അറിവുകൾ നൽകാനായി ഒപ്പമുണ്ടായിരുന്നു. പത്ത് പേരടങ്ങുന്ന അധ്യാപികസംഘത്തിൽ എസ്സ്.സിനി, ജയന്തി കർത്ത, എച്ച്.എസ്സ്.രശ്മി, കെ.ആർ.ഉഷ, സുനിതക്രിസ്റ്റഫർ, ജി.ആർ.ഗീത, എസ്സ്.പ്രിയ, പ്രിയ ബാലകൃഷ്ണൻ, സി.സിന്ധു, എസ്സ്.സുനിത എന്നിവർ ഉൾപ്പെടുന്നു.

Related Articles

Back to top button