Uncategorized

കര്‍ഷകന്‍ ബിജു കുര്യന്‍ മുങ്ങിയത് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍

നാളെ കേരളത്തിലെത്തും

“Manju”

സർക്കാരിനെ പറ്റിച്ച് ഇസ്രയേലിലെത്തി, മുങ്ങി: ഒടുവിൽ മറ്റ് വഴികളില്ലാതെ ബിജു  കുര്യൻ, തിരികെ കേരളത്തിലേക്ക് | farming, Biju Kurian, agriculture, Israel  ...
കണ്ണൂര്‍ : ആധുനിക കൃഷി രീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇസ്രായേലിലേക്ക് കൊണ്ടു പോയ സംഘത്തില്‍ നിന്ന് കാണാതായ, കണ്ണൂര്‍ ജില്ലയിലെ ഇരുട്ടി സ്വദേശിയായ ബിജു കുര്യന്‍ നാളെ കേരളത്തില്‍ തിരിച്ചെത്തും.ഞായറാഴ്ച ഉച്ചക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ബിജു കുര്യന്‍ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ആധുനിക കാര്‍ഷിക രീതികള്‍ പഠിക്കുന്നതിനായി കേരളത്തില്‍നിന്ന് ഇസ്രായേലിലെത്തിയ സംഘത്തില്‍നിന്ന് ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ നഗരത്തില്‍ നിന്നാണ് ഇയാളെ കാണാതായത്.
സംഘം വിട്ടതിന് ശേഷമുള്ള ആദ്യ ദിവസം, അദ്ദേഹം ജറുസലേം സന്ദര്‍ശിച്ചു, അടുത്ത ദിവസം ബെത്‌ലഹേമിലേക്ക് പോയി. ബെത്‌ലഹേമില്‍ ഒരു ദിവസം ചെലവഴിച്ച ശേഷം കര്‍ഷക സംഘത്തില്‍ തിരികെ ചേരാനും സംസ്ഥാനത്തേക്ക് മടങ്ങാനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, കൃഷി പഠിക്കാനെത്തിയ സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നു.
ഇതിനിടെ, തന്നെ കാണാതായതുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായ പ്രയാസത്തില്‍ കുര്യന്‍ അസ്വസ്ഥനാണ്. പ്രയാസമുണ്ടായതില്‍ സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ് ഉള്‍പ്പെടെയുള്ളവരോട് ക്ഷമ ചോദിച്ചതായാണ് അറിയുന്നത്.

Related Articles

Back to top button