Uncategorized

ചടയമംഗലത്ത് അപകടം: രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

“Manju”
ചടയമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു.

കൊല്ലം: ചടയമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ചടയമംഗലം നെട്ടേത്തറ എം.സി റോഡിലാണ് അപപകടമുണ്ടായത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ കെ എസ് ആര്‍ ടി സി ബസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു
റോഡില്‍ തലയിടിച്ച്‌ വീണ ഇരുവരും തല്‍ക്ഷണം മരിച്ചു.

കിളിമാനൂര്‍ എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശിഖ. അഭിജിത് പത്തനംതിട്ട മുസ്ലിയാര്‍ കോളജിലെ ബിബിഎ വിദ്യാര്‍ത്ഥിയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് ഇരുവരുടെയും മൃതദേഹം അപകടസ്ഥലത്തുനിന്ന് മാറ്റിയത്. ചടയമംഗലം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button