Uncategorized

പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു

“Manju”

പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു - Artist A Ramachandran Passed Away | Manorama Online | Malayalam News | Manorama News
ന്യൂഡൽഹി∙ പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രൻ (89) ഡൽഹിയിൽ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. രാവിലെ ഒൻപതോടെയായിരുന്നു മരണമെന്ന് മകൻ രാഹുൽ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. 2005ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 2002ൽ ലളിതകലാ അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1935ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ച രാമചന്ദ്രൻ 1961ൽ ബംഗാളിലെ ശാന്തിനികേതനിൽനിന്നു ഫൈൻ ആർട്സിൽ ഡിപ്ലോമ നേടി. തുടർന്നു കേരളത്തിലെ ചുമർചിത്രകലയെക്കുറിച്ചു പഠനം നടത്തി. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിൽ ചിത്രകലാവിഭാഗം മേധാവിയായിരുന്നു. പെരുമ്പത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി വലിയ കരിങ്കൽ ശിൽപാഖ്യാനം 2003ൽ പൂർത്തിയാക്കി. യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയവ പ്രശസ്ത ചിത്രങ്ങളിൽ ചിലത്.
ഭാരതീയ മിത്തുകളുടെ സ്വാധീനം നിറഞ്ഞുനിൽക്കുന്ന സൃഷ്ടികളാണ് ഏറെയും. എണ്ണച്ചായവും ജലച്ചായവും ആയിരുന്നു അദ്ദേഹത്തിന് കൂടുതൽ പ്രിയം.

Related Articles

Back to top button