Uncategorized

പാകിസ്ഥാനില്‍ സൈന്യവും പട്ടിണിയില്‍

“Manju”

 

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനാവാതെ കഷ്ടപ്പെടുമ്ബോള്‍ രാജ്യത്തെ സൈന്യവും കടുത്ത പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട്. സൈനികര്‍ക്ക് ദിവസം രണ്ടുനേരം ശരിയായി ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്ന ഗുരുതരമായ സാഹചര്യമാണ് പാകിസ്ഥാനിലുള്ളതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യത്തിനായുള്ള പ്രത്യേക ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്നാണിത്.

ഭക്ഷ്യക്ഷാമം ചൂണ്ടിക്കാട്ടി ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ ജനറലിന്റെ ഓഫീസിലേക്ക് കത്തെഴുതിയത് തെളിവാക്കിയാണ് മാദ്ധ്യമങ്ങള്‍ പ്രതിസന്ധിയെ കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധനങ്ങള്‍ യഥാസമയം എത്തിക്കുന്നതിലെ കാലതാമസവും വിനയാകുന്നുണ്ട്. ഭക്ഷ്യക്ഷാമത്തെ കുറിച്ചുള്ള സൈനികരുടെ പരാതി കരസേനാ മേധാവി ജനറല്‍ അസിം മുനീറിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. സൈനികരുടെ ഭക്ഷണ ഫണ്ട് അടുത്തിടെ വെട്ടിക്കുറച്ചതാണ് സൈനികരില്‍ അതൃപ്തി പടരാന്‍ കാരണമായത്.

ഭരണചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഷെരീഫ് സര്‍ക്കാര്‍ സൈനികരുടെ ആഹാരത്തിലും കൈ വച്ചത്. ഇതിന് പുറമേ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറയ്ക്കാനും, ചാര സംഘടനയുടെ ഫണ്ട് കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള നിരവധി തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ എത്രയൊക്കെ വെട്ടിക്കുറച്ചിട്ടും പാകിസ്ഥാനില്‍ പണപ്പെരുപ്പം റോക്കറ്റ് വേഗത്തില്‍ കുതിക്കുകയാണ്. പ്രതിവാര പണപ്പെരുപ്പം 40 ശതമാനത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. അഞ്ച് മാസത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പം 40 ശതമാനത്തിനും മുകളില്‍ എത്തിയത്.

Related Articles

Back to top button