Uncategorized

വൃക്കരോഗങ്ങള്‍; ലക്ഷണങ്ങളും മുന്‍കരുതലും അറിഞ്ഞിരിക്കാം

“Manju”

 

കിഡ്ണി അഥവാ വൃക്ക നമ്മുടെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ്. പ്രതിവര്‍ഷം വൃക്കരോഗത്താല്‍ മരണത്തിന് കീഴടങ്ങുന്നവരും നിരവധിയാണ്. വൃക്കരോഗം വന്നാല്‍ പിന്നെ ഡയാലിസിസ് മാത്രമാണ് പോംവഴി. വൃക്കമാറ്റിവയ്ക്കല്‍ വളരെയധികം ചെലവേറിയതും വളരെ സങ്കീര്‍ണ്ണവുമാണ്. നമ്മുടെ ശരീരത്തെ പരിപാലിക്കുകമാത്രമാണ് വൃക്കയെ പരിപാലിക്കുവാന്‍ നമുക്ക് ചെയ്യാവുന്ന കാര്യം. ക്തത്തില്‍ നിന്ന് അഴുക്കും അധിക ദ്രാവകങ്ങളും ഫില്‍റ്റര്‍ ചെയ്ത് കളയുന്ന വളരെ പ്രധാനമായ ജോലിയാണ് വൃക്കയുടേത്.അതുകൊണ്ട് വൃക്ക തകരാറിലായാല്‍ അത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. വൃക്കസംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളും ഇത് തടയാന്‍ ശീലിക്കേണ്ട കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

പ്രമേഹം, പൊണ്ണത്തടി, പുകവലി, പ്രായം, പോളിസിസ്റ്റിക് കിഡ്‌നി രോഗം അഥവാ മറ്റ് പാരമ്ബര്യ വൃക്കരോഗങ്ങള്‍, ഹൃദ്രോഗം, പൈലോനെഫ്രൈറ്റിസ് എന്നറിയപ്പെടുന്ന വൃക്കസംബന്ധമായ അണുബാധ, വൃക്കകളെ തകരാറിലാക്കുന്ന മരുന്നുകള്‍ കഴിക്കുന്നത്, ഇവയെല്ലാം വൃക്കരോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, തളര്‍ച്ച, ഉറക്കം കിട്ടാതിരിക്കുക, മൂത്രം ഇടയ്ക്കിടെ പോകുക, മൂത്രം പോകാതിരിക്കുക, പേശിവലിവ്, കാലുകള്‍ക്ക് വീക്കം, വരണ്ട ചര്‍മ്മം, ചൊറിച്ചില്‍, രക്താതിമര്‍ദ്ദം, ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലം ശ്വസിക്കാന്‍ കഴിയാതെ നെഞ്ചുവേദന അനുഭവപ്പെടുന്നത് മുതലായ ലക്ഷണങ്ങള്‍ വൃക്ക തകരാറിലാണെന്നതിന്റെ സൂചനകളാണ്.

വൃക്കരോഗം തടയാന്‍

പതിവായി ആരോഗ്യ പരിശോധന മുടക്കാതിരിക്കുകയും ഇടയ്ക്കിടെ ഡോക്ടറെ സന്ദര്‍ശിച്ച്‌ കൃത്യമായി ഫോളോ അപ്പ് ചെയ്യുകയും വേണം.

ഡോക്ടര്‍ നിര്‍ദേശിക്കുന്നതനുസരിച്ച്‌ നിങ്ങളുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കണം. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍ തുടരുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ മരുന്ന് നിര്‍ദേശിക്കും. ഉപ്പ് ഉപയോഗം കുറച്ചും മദ്യം ഒഴിവാക്കിയുമൊക്കെ ജീവിതത്തില്‍ വരുത്തുന്ന ലളിതമായ മാറ്റങ്ങള്‍ ഗുണം ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയാണ് ചെയ്യേണ്ട മറ്റൊരു കാര്യം. പ്രമേഹമുള്ളവര്‍ വൃക്കകളെ സംരക്ഷിക്കാന്‍ ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യമാണിത്.

ആരോഗ്യകരമായ നിലയില്‍ ശരീരഭാരം ക്രമീകരിച്ചുനിര്‍ത്താന്‍ കഴിയണം. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിച്ച്‌ വൃക്കരോഗ സാധ്യതയെ അകറ്റിനിര്‍ത്താം.

പുകവലി ശ്വാസകോശത്തെ മാത്രമല്ല വൃക്കയെയും തകരാറിലാക്കും. അതുകൊണ്ട് പുകവലി ഉപേക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

Related Articles

Back to top button