Uncategorized

ജലാശയങ്ങള്‍ ശുചിയാക്കാന്‍ പുതിയ പദ്ധതി

“Manju”

മുംബൈ നഗരത്തിലെ ജലാശയങ്ങളുടെ ശുചീകരണവും പുനരുജ്ജീവനവും ലക്ഷ്യമിടുന്ന പദ്ധതിയ്‌ക്ക് ഒരുങ്ങുകയാണ് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ നഗരത്തിലെ സിയോണ്‍, ശീതാല്‍, ഡിങ്കേശ്വര്‍ എന്നീ താടാകങ്ങള്‍ ശുചീകരിക്കാനാണ് പൗരസമിതി ലക്ഷ്യമിടുന്നത്. പദ്ധതിയ്‌ക്ക് അനുമതി ലഭിച്ചിട്ടില്ല.

മഹാരാഷ്‌ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നഗരങ്ങളിലെ ജലാശയങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ബൃഹന്‍ മുംബൈ കോര്‍പ്പറേഷന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൗരസമിതി പുതിയ പദ്ധതിയ്‌ക്ക് തുടക്കം കുറിക്കുന്നത്. 64.92കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവ്. ജലത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ദ്ധിക്കാന്‍ ഉതകുന്ന ജെറ്റ് എയറേഷന്‍ ട്രീറ്റ്‌മെന്‍ും പൗരസമിതി ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ പതിവായി ജലത്തില്‍ നിന്ന് ചെളിനീക്കം ചെയ്യുന്നതിനും ജലജീവികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ശീതാല്‍ തടാകത്തിന്റെ വിസ്തീര്‍ണ്ണം 13,320 ചതുരശ്ര മീറ്ററും സിയോണ്‍ തടാകത്തിന്റെ വിസ്തീര്‍ണ്ണം5,500 ചതുരശ്ര മീറ്ററും ഡിങ്കേശ്വര്‍ തടാകത്തിന്റെ10,000 ചതുരശ്ര മീറ്ററുമാണ് വിസ്തീര്‍ണ്ണം. ജലശായത്തിന് സമീപത്തെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യവും പദ്ധതിയ്‌ക്കുണ്ട്.

Related Articles

Back to top button