Uncategorized

യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്ടർ നിലത്തിറക്കാൻ കഴിയാതെ വട്ടം കറങ്ങി

“Manju”

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയായ ബി എസ് യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്ടർ ലാൻഡിംഗ് ചെയ്യാൻ കഴിയാതെ വട്ടം കറങ്ങി. കർണാടകയിലെ കലബുരഗിയിലെ ഹെലിപാഡിലാണ് സംഭവം. ഹെലിപാഡിൽ പ്ലാസ്റ്റിക് ഷീറ്റും മറ്റ് മാലിന്യങ്ങളും കൂടിക്കിടന്നതാണ് ലാൻഡിംഗിന് തടസമായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഹെലികോപ്ടർ നിലത്തിറക്കാൻ ഒരുങ്ങുമ്പോൾ ഹെലിപാഡിലെ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റ് മാലിന്യങ്ങളും പറന്ന് ഉയരുന്നു. ഇത് ഹെലികോപ്ടറിൽ കുരുങ്ങിയാൽ ഉണ്ടാകുന്ന അപകട സാദ്ധ്യത കണക്കിലെടുത്താണ് പെെലറ്റ് ലാൻഡിംഗിൽ നിന്ന് പിന്മാറിയത്. ശേഷം ഹെലിപാഡ് വൃത്തിയാക്കുന്നത് വരെ ഹെലികോപ്ടർ മുകളിൽ വട്ടമിട്ടു കറങ്ങി. പൂർണമായും ഹെലിപാഡ് വൃത്തിയാക്കിയതിന് പിന്നാലെയാണ് നിലത്തിറക്കിയത്.

Related Articles

Back to top button