Uncategorized

ഇന്ത്യന്‍ സംഗീതജ്ഞന്‍ റിക്കി കേജിന് ഗ്രാമി അവാര്‍ഡ്

“Manju”

ലോസ് ആഞ്ചല്‍സ് : പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ റിക്കി കേജിന് ഗ്രാമി അവാര്‍ഡ്. റോക്ക് ഇതിഹാസം സ്റ്റിവര്‍ട്ട് കോപ്‌ലാന്‍ഡുമായി ചേര്‍ന്ന് തയ്യാറാക്കിയ ഡിവൈന്‍ ടൈഡ്‌സ്എന്ന ആല്‍ബത്തിനാണ് ഗ്രാമി അവാര്‍ഡ്.

ഇത് മൂന്നാം തവണയാണ് റിക്കി കേജിന് ഗ്രാമി അവാര്‍ഡ് ലഭിക്കുന്നത്. വൈന്‍ഡ്‌സ് ഓഫ് സംസാര എന്ന ആല്‍ബത്തിന് 2015ലാണ് കേജിന് പ്രഥമ ഗ്രാമി അവാര്‍ഡ് ലഭിച്ചത്. ഒന്‍പത് ഗാനങ്ങളും എട്ട് മ്യൂസിക് വീഡിയോകളുമാണ് ഡിവൈന്‍ ടൈഡ്‌സിലുള്ളത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞനാണ് റിക്കി കേജ്.

Related Articles

Back to top button