Uncategorized

ആദ്യത്തെ തദ്ദേശീയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ‘ഭറോസ്’ ആരംഭിച്ചു

“Manju”

ഡല്‍ഹി: ഇന്ത്യയ്ക്ക് സ്വന്തമായി ഒരു തദ്ദേശീയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ലഭിച്ചു. തദ്ദേശീയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ‘ഭറോസ്‌’ ചൊവ്വാഴ്ച വിജയകരമായി പരീക്ഷിച്ചു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും അശ്വിനി വൈഷ്ണവും ചേര്‍ന്നാണ് ഇന്ത്യന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ലോഞ്ച് ചെയ്തത്. ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥികളാണ് ഈ തദ്ദേശീയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിച്ചത്. പുതിയ ഇന്ത്യയുടെ ഈ പുതിയ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്മാര്‍ട്ട്ഫോണുകളില്‍ വിദേശ ഒഎസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ഭറോസ്‌’ വിജയകരമായി പരീക്ഷിച്ചതിന് ശേഷം ലോഞ്ച് ചെയ്ത കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വികസനത്തില്‍ പങ്കാളികളായ എല്ലാ ആളുകള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു. ആപ്പിളിന്റെ ഐഒഎസും ഗൂഗിളിന്റെ ആന്‍ഡ്രോയിഡും ഒരു സ്മാര്‍ട്ഫോണില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയോ അങ്ങനെ തന്നെയാകും ഭറോസിന്റെയും പ്രവര്‍ത്തനം.

സര്‍ക്കാര്‍, പൊതു സംവിധാനങ്ങളില്‍ ഉപയോഗിക്കാനായി സര്‍ക്കാര്‍ ഫണ്ട് ചെയ്ത് വികസിപ്പിച്ച സൗജന്യ, ഓപ്പണ്‍ സോഴ്സ് ഒഎസ് ആണ് ഭറോസ്. സ്മാര്‍ട്ഫോണുകളില്‍ വിദേശ ഒഎസുകളെ കൂടുതലായി ആശ്രയിക്കുന്നതിനു പകരം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. നിലവില്‍ അതീവരഹസ്യ സ്വഭാവത്തോടെ പ്രവര്‍ത്തിക്കേണ്ട, രഹസ്യരേഖകള്‍ കൈകാര്യം ചെയ്യേണ്ട വിഭാഗങ്ങളിലാണ് ഭറോസ് നല്‍കുക. ഭറോസിനൊപ്പം ഡിഫോള്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (എന്‍ഡിഎ) ഒന്നും ഉണ്ടാകില്ല.

Related Articles

Back to top button