Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (08-03-2023 ബുധന്‍ ) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

ശാന്തിഗിരി ടുഡെ (08-03-2023 ബുധന്‍ ) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

  • ആശ്രമം പ്രസിഡന്റ്, സ്വാമി ചൈതന്യ ജ്ഞാന തപസ്വി രാവിലെ 10: 30 ന് ആലപ്പുഴയിൽ കാവാലം യൂണിറ്റിലെ കുടുംബസംഗമത്തിൽ പങ്കെടുക്കുന്നു. സജി കാവാലത്തിന്റെ വസതിയിലാണ് ഇന്ന് കുടുംബസംഗമം നടക്കുന്നത്.
  • ശാന്തിഗിരി ആശ്രമം, തങ്ങല്ലൂർ ബ്രാഞ്ചിലേക്കുള്ള അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. ആശ്രമ സന്ദർശകർക്ക് എതിർവശത്തുകൂടി ആശ്രമത്തിലേക്കുള്ള റോഡ് വഴി ആശ്രമത്തില്‍ എത്തിച്ചേരാവുന്നതാണ്.
  • ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കണ്ടറി സ്കൂളിൽ ലോക വനിതാദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസ്സംബ്ലി ഉണ്ടായിരിക്കും.
  • എറണാകുളത്ത്  അഭിൻ രാജ് പി. ആർ (നവപൂജിതം ഹൌസ്, ഞാറക്കൽ) പുതുതായി നിര്‍മ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി, ഹെഡ് (അഡ്മിനിസ്ട്രേഷൻ) ശാന്തിഗിരി ആശ്രമം, എറണാകുളം ഏരിയ നിർവഹിക്കുന്നു.
  • ആശ്രമം ജനറൽ സെക്രട്ടറി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വൈകിട്ട് 7 മണിക്ക് തലശ്ശേരി ജഗന്നാഥ ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ചുള്ള ആദ്ധ്യാത്മിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
  • വനിതാദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍ പോളയത്തോട് വെച്ച് കൊല്ലം പോളയത്തോട് വാര്‍ഡ് കൗണ്‍സിലര്‍ സവിതാദേവിയെ ആദരിക്കുന്നു.
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന – വടകര ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Check Also
Close
Back to top button