Uncategorized

വിക്ഷേപണം പരാജയം; റോക്കറ്റ് തകര്‍ത്ത് ജപ്പാന്‍

“Manju”

ടോക്കിയോ: ഇലോണ്‍ മസ്കിന്‍റെ ഫാല്‍ക്കണ്‍-9 റോക്കറ്റിനു വെല്ലുവിളിയായി ജപ്പാന്‍ നിര്‍മിച്ച എച്ച്‌-3 റോക്കറ്റിന്‍റെ വിക്ഷേപണം സന്പൂര്‍ണ പരാജയമായി. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് റോക്കറ്റിനെ തകര്‍ത്തുകളയേണ്ടിവന്നതായി ജപ്പാന്‍ ഏറോസ്പേസ് ഏക്സ്പ്ലോറേഷന്‍ ഏജന്‍സി (ജാക്സ) അറിയിച്ചു.
ഫാല്‍ക്കന്‍-9 റോക്കറ്റിനേക്കാള്‍ വളരെയധികം ചെലവു കുറച്ച്‌ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടാണ് എച്ച്‌-3 റോക്കറ്റ് വികസിപ്പിച്ചത്. മൂന്നു പതിറ്റാണ്ടിനിടെ ചെറുകിട ഉപഗ്രഹങ്ങള്‍ക്കായി ജപ്പാന്‍ വികസിപ്പിക്കുന്ന ആദ്യ റോക്കറ്റാണിത്.

ഉത്തരകൊറിയന്‍ മിസൈല്‍ വിക്ഷേപണ സംവിധാനങ്ങളെ നിരീക്ഷിക്കാനുള്ള ഉപഗ്രഹവുമായി എച്ച്‌-3 റോക്കറ്റ് ഇന്നലെ ഉയര്‍ന്നെങ്കിലും മിനിട്ടുകള്‍ക്കകം രണ്ടാംഘട്ട എന്‍ജിന്‍ പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് റോക്കറ്റിനെ നശിപ്പിക്കാനുള്ള കമാന്‍ഡ് നല്കുകയായിരുന്നു. ഫെബ്രുവരിയിലും ഇതേ റോക്കറ്റിന്‍റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

Related Articles

Back to top button