Uncategorized

ആഭ്യന്തര ടൂറിസത്തില്‍ കൂടുതല്‍ ശ്രദ്ധചലുത്താന്‍ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ സ്വദേശ് ദര്‍ശന്‍ 2.0-യുടെ ഭാഗമായി 30-ഓളം തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തു. രാജ്യത്തെ പതിഞ്ചോളം സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ആഭ്യന്തര ടൂറിസത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഗുജറാത്തിലെ ദ്വാരക, ദോലാവിര എന്നിവയും ഗോവയിലെ കോള്‍വ, പോര്‍വോറിം, ബീഹാറിലെ നളന്ദ, ഗയ തുടങ്ങിയ ചരിത്ര പ്രധാന കേന്ദ്രങ്ങളും തിരഞ്ഞെടുത്ത നഗരങ്ങളില്‍ പെടും. ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രം, നാഗേശ്വര ജ്യോതിര്‍ലിംഗ ക്ഷേത്രം, ശിവരാജ്പൂര്‍ ബീച്ച്‌, സുദാമ സേതു, രുക്മണി ദേവി ക്ഷേത്രം തുടങ്ങിയവ കൂടുതല്‍ മെച്ചപ്പെടുമെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദോലാവിരയിലെ വിവിധ പ്രദേശങ്ങള്‍, കരകൗശല വസ്തുക്കള്‍, ഗ്രാമീണ ജീവിതാനുഭവങ്ങള്‍ എന്നിവയ്‌ക്കും ഇത് പ്രാധാന്യം നല്‍കും. ടൂറിസ്റ്റ് സര്‍ക്യൂട്ടുകളുടെ സംയോജിത വികസനത്തിനായിട്ടാണ് 2014-15ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വദേശ് ദര്‍ശന്‍ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം, അടിസ്ഥാന സൗകര്യ വികസനത്തിനായി ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നു.

Related Articles

Back to top button