Uncategorized

നിപ്രോയിലെ മിസൈലാക്രമണം : മരണം 23 ആയി

“Manju”

 

കീവ് : യുക്രെയിനിലെ നിപ്രോ നഗരത്തില്‍ റഷ്യന്‍ മിസൈലാക്രമണത്തില്‍ ഒമ്ബത് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 23 ആയി.മരിച്ചവരില്‍ 15 വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശനിയാഴ്ച റഷ്യ നടത്തിയ ശക്തമായ മിസൈലാക്രമണത്തില്‍ നിപ്രോയിലെ ഡസന്‍ കണക്കിന് ഫ്ലാറ്റുകളും തകര്‍ന്നു.

മരിച്ചവരില്‍ 15 വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശനിയാഴ്ച റഷ്യ നടത്തിയ ശക്തമായ മിസൈലാക്രമണത്തില്‍ നിപ്രോയിലെ ഡസന്‍ കണക്കിന് ഫ്ലാറ്റുകളും തകര്‍ന്നു.

അതേ സമയം, നിപ്രോയില്‍ കെട്ടിടം തകര്‍ത്തത് തങ്ങളല്ലെന്നും യുക്രെയിന്റെ മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ലക്ഷ്യം തെറ്റിയതാണ് അപകട കാരണമെന്നും റഷ്യ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം യുക്രെയിനിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും സാധാരണക്കാരെ ലക്ഷ്യമിട്ടില്ലെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, റഷ്യയില്‍ യുക്രെയിന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബെല്‍ഗൊറോഡ് മേഖലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. റഷ്യന്‍ സൈന്യത്തിന്റെ ബേസുകളും പരിശീലന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സൈനികരില്‍ ഒരാള്‍ ഗ്രനേഡ് പ്രയോഗിച്ചതിലുണ്ടായ പിഴവാണ് പൊട്ടിത്തെറിയില്‍ കലാശിച്ചതെന്നാണ് വിവരം.

 

 

Related Articles

Back to top button