Uncategorized

ഐ എന്‍ എസ് വിക്രാന്ത് സന്ദര്‍ശിച്ച്‌ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി : തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനിസ്. വിക്രാന്തില്‍ വച്ച്‌ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ആദ്യമായാണ് വിദേശ പ്രധാനമന്ത്രിക്ക് വിക്രാന്തില്‍ വച്ച്‌ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നത്.

ഐഎന്‍എസ് വിക്രാന്തിലൂടെ ഇവിടെയെത്താന്‍ സാധിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും വെല്ലുവിളികളെ ഒരുമിച്ച്‌ നേരിടുമെന്നും അതുവഴി നയതന്ത്ര ബന്ധം ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ രാജ്യങ്ങളുടെ പ്രതിരോധം സുരക്ഷ എന്നിവയിലുള്ള പങ്കാളിത്തം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന്റെ തുടക്കത്തിലാണ് അല്‍ബനീസ് ബുധനാഴ്ച അഹമ്മദാബാദിലെത്തിയത്. ഗവര്‍ണറുടെ വസതിയിലെ ഹോളി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആന്റണി അല്‍ബാനിസും ചേര്‍ന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ക്രിക്കറ്റ് മത്സരം കണ്ടിരുന്നു.

Related Articles

Back to top button