Uncategorized

ചൈനയില്‍ പുഴു മഴ

“Manju”

Viral Video Rain storm of Worms hit in Chines Town See what Happened Next | ചൈനയിൽ  പുഴു മഴ പെയ്തോ? സത്യമെന്താണ് | News in Malayalam

ദുരിതപ്പെയ്ത്ത് ഒഴിച്ചുനിര്‍ത്തിയാല്‍ മഴയെ ആസ്വദിക്കുന്നവരാണ് ഏവരും. എന്നാല്‍ ചൈനയുടെ തലസ്ഥാനമായ ബീജിംഗ് നിവാസികള്‍ ഒരു മഴ പെയ്തതിന്റെ ആശങ്കയിലാണ്. അതാണെങ്കിലോ.. വെറും മഴയല്ല.. ‘പുഴുമഴ

തലസ്ഥാനത്തെ തെരുവുകളില്‍ പുഴുമഴപെയ്യുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ലോകം ഈ വാര്‍ത്ത ശ്രദ്ധിച്ചത്. റോഡിലും വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമൊക്കെ പുഴുക്കള്‍ വീണുകിടക്കുന്നതായും വീഡിയോയിലുണ്ട്.

എന്താണ് ഇതിനു പിന്നിലെ സത്യാവസ്ഥയെന്ന് ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഈ വിചിത്ര പ്രതിഭാസത്തിനു കാരണമെന്താണെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. സമീപത്തെ പോപ്ലര്‍ മരത്തില്‍ നിന്ന് കാറ്റുവീശിയപ്പോള്‍ പറന്നെത്തിയതാകാമെന്നും അതുമല്ലെങ്കില്‍ മേഖലയില്‍ വീശിയടിച്ച കാറ്റിനൊപ്പം ദൂരെയെവിടെ നിന്നെങ്കിലും പുഴുക്കള്‍ എത്തിയതാകാമെന്നുമാണ് നിഗമനം.

Related Articles

Back to top button