Uncategorized

ബറോസിന് മാര്‍ക് കിലിയന്‍ സംഗീതം

“Manju”

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് ഹോളിവുഡിലെ പ്രശസ്ത സംഗീതജ്ഞന്‍ മാര്‍ക് കിലിയന്‍ സംഗീതം ഒരുക്കുന്നു. ബറോസിന്റെ പശ്ചാത്തല സംഗീതമാണ് മാര്‍ക് കിലിയന്‍ ഒരുക്കുന്നത്. ബറോസില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത സംവിധായകന്‍ ടി.കെ. രാജീവ്‌കുമാറിനും മാര്‍ക് കിലിയനും ഒപ്പമുള്ള ചിത്രം മോഹന്‍ലാല്‍ സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചു.

ദ ട്രെയിറ്റര്‍ എന്ന പ്രശസ്ത ഹോളിവുഡ് ചിത്രം ഉള്‍പ്പെടെ മാര്‍ക് കിലിയന്‍ നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ബിഫോര്‍ ദ റയിനും സംഗീതം ഒരുക്കിയിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ത്രിമാന ചിത്രമായ ബറോസ് നിര്‍മ്മിക്കുന്നത്. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനുള്ള ആലോചനയിലാണ്.

Related Articles

Back to top button