LatestUncategorized

വയലാര്‍ അനുസ്മരണവും പുരസ്കാരദാനവും നടന്നു.

“Manju”

തിരുവനന്തപുരം : മലയളത്തിന്റെ ഗന്ധർവ്വകവി വയലാർ രാമവർമ്മയുടെ 46-ാം ചരമവാർഷികദിനം തിരുവനന്തപുരം വയലാർ സാംസ്കാരിവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. കോട്ടയ്ക്കകം രാഗവിലാസം കൊട്ടാരത്തിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനം ഭക്ഷ്യ സിവിൽ സപൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.. അദ്ധ്യക്ഷനായിരുന്നു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആദരപ്രഭാഷണം നടത്തി. നിയമസഭാ സ്പീക്കർ എം.പി.രാജേഷ് സാംസ്കാരിക മാധ്യമരംഗത്തെ പ്രതിഭകളെ ആദരിച്ചു. സാഹിത്യ പുരസ്കാരം മുരുകൻ കാട്ടാക്കട, സംഗീത പുരസ്കാരം, ജി.വേണുഗോപാൽ, അക്ഷരശ്രീ പുരസ്കാരം എം.എസ്. ഫൈസൽ ഖാൻ എന്നിവർക്കു് സമ്മാനിച്ചു. മാധ്യമരംഗത്തെ പ്രവർത്തനങ്ങൾക്ക് ദേശാഭിമാനി ബ്യൂറോ ചീഫ് കെ.ശ്രീകണ്ഠൻ, മാതൃഭൂമി ചീഫ് റിപ്പോർട്ടർ കണ്ണൻ നായർ, കേരള കൗമുദി സീനിയർ ഫോട്ടോഗ്രാഫർ സുമേഷ് ചെമ്പഴന്തി, ജന്മഭൂമിപത്രത്തിൽ നിന്നും ശിവ കൈലാസ് എന്നിവർക്കും കവിത ഗാനരചന എന്നിവയ്ക്ക് കെ.പി.ഹരികുമാറിനെയും ആദരിച്ചു. സി.പി.. കേന്ദ്രകമ്മിറ്റിയംഗം പന്ന്യൻ രവീന്ദ്രൻ, എഴുത്തുകാരൻ ജോർജ് ഓണക്കൂർ, വളപ്പിൽ രാധാകൃഷ്ണൻ, കരമന ജയൻ, സബീർ തിരുമല, കലാമണ്ഡലം വിമലാ മേനോൻ, എന്നിവർ സംസാരിച്ചു. വയലാർ സാംസ്കാരികവേദി വൈസ് പ്രസിഡന്റ് ഡോ.ശ്രീവത്സൻ നമ്പൂതിരി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. സെക്രട്ടറി മണക്കാട് രാമചന്ദ്രൻ സ്വാഗതവും അഡ്വ.ആർ.എസ്. വിജയമോഹൻ ആമുഖ പ്രഭാഷണവും ഗോപൻ ശാസ്തമംഗലം നന്ദിയും രേഖപ്പെടുത്തി. വലയാറിന്റെ ഗാനങ്ങളെ കോർത്തിണക്കിക്കൊണ്ട് ആലപ്പി സംസ്കൃതി ശ്രീജ സുരേഷിന്റെ നേതൃത്വത്തിൽ ഗാനമേള അവതരിപ്പിച്ചു.

രാവിലെ 8.30 വയലാർ സ്മൃതി മണ്ഡപത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുഷ്പാർച്ചന നടത്തി.വി.കെ. പ്രശാന്ത് എം.എൽ.. സാംസ്കാരിക സാമൂഹ്യരംഗത്തെ പ്രമുഖർ പങ്കെടുത്തു. 7.00 മണിമുതൽ ആലപ്പി സംസ്കൃതിയിലെ ജി.സുരേഷും സംഘവും അവതരിപ്പിക്കുന്ന വിഷ്വൽ ഗാനമേള നടന്നു. വയലാർ ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന വിപ്ലവഗാനങ്ങളായ സഖാക്കളെ മുന്നോട്ട്ബലികുടീരങ്ങളെഎന്നിവയുടെ 65-ാം വാർഷകാചരണവും നടന്നു. വയലാറിന്റെ വിപ്ലവഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഗാനമേള പ്രശസ്ത ഗായകരായ പ്രാർത്ഥനയും രതീഷും സംഘവും ആലപിച്ചു.

ഫോട്ടോക്യാപ്ഷന്‍: വയലാര്‍ അനുസ്മരണം ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യുന്നു. ജോര്‍ജ് ഓണക്കൂര്‍, എം.ആര്‍.തമ്പാന്‍, കടകംപള്ളി സുരേന്ദ്രന്‍, ശ്രീവത്സം നമ്പൂതിരി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്പീക്കര്‍ എം.ബി.രാജേഷ്, പന്ന്യന്‍ രവീന്ദ്രന്‍, കരമന ജയന്‍, വളപ്പില്‍ രാധാകൃഷ്ണന്‍, സബീര്‍ തിരുമല, മണക്കാട് രാമചന്ദ്രന്‍, പന്തളം സുധാകരന്‍, മണക്കാട് ഗോപന്‍ തുടങ്ങിയവര്‍ സമീപം.

Related Articles

Back to top button