Uncategorized

കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

“Manju”

കാസര്‍കോട്: കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് (50) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാസര്‍കോട് പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം അധ്യാപകനായിരുന്നു. 2005-ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

ഉച്ചമഴയില്‍, തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, വെള്ളിമൂങ്ങ, ഉള്ളനക്കങ്ങള്‍, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത് (കവിതകള്‍), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികള്‍. ഇദ്ദേഹത്തിന്റെ കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

മഹാകവി പി. സ്മാരക യുവകവി പ്രതിഭാപുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാപുരസ്‌കാരം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. പരേതനായ നാരായണന്റെയും ലീലയുടെയും മകനാണ്. ഭാര്യ: ഗ്രീഷ്മ

Related Articles

Back to top button