Uncategorized

ട്വിറ്ററിനും മെറ്റയ്‌ക്കും ആമസോണിനും പിന്നാലെ ഗൂഗിളും

“Manju”

ന്യൂഡല്‍ഹി: ടെക് ലോകത്തെ പ്രധാന കമ്പനികളായ ട്വിറ്ററിനും മെറ്റയ്‌ക്കും ആമസോണിനും പിന്നാലെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഗൂഗിളും. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 10,000-ത്തോളം ജീവനക്കാരെയാകും പിരിച്ചുവിടുകയെന്നാണ് റിപ്പോര്‍ട്ട്.

ആല്‍ഫബെറ്റിന്റെ ആറ് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. ജീവനക്കാരുടെ പ്രകടനം വിലയിരുത്താന്‍ പുതിയ റാങ്കിംഗ്, പെര്‍ഫോമന്‍സ്, ഇംപ്രൂവ്‌മെന്റ് പ്ലാന്‍ തുടങ്ങിയ പദ്ധതികള്‍ കമ്പനി ആവിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വളരെ മോശം പ്രകടനം കാഴ്ച വയ്‌ക്കുന്ന ജീവനക്കാരെയാകും പിരിച്ചുവിടുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2023-ന്റെ തുടക്കത്തോടെയാകും പിരിച്ചുവിടല്‍ ആരംഭിക്കുക.

പുതിയ പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ റേറ്റിംഗ് ഓപ്ഷന്‍ വഴി മേധാവികള്‍ക്ക് ടീം അംഗങ്ങളെ റേറ്റ് ചെയ്യാനും അതനുസരിച്ച്‌ അവര്‍ക്ക് ബോണസും മറ്റ് ഗ്രാന്റുകളും നല്‍കുന്നത് ആസൂത്രണം ചെയ്യാനും സഹായിക്കും. ഗൂഗിള്‍ ആല്‍ഫാബെറ്റ് പിരിച്ചുവിടല്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മാസങ്ങള്‍ മുന്‍പ് സിഇഒ സുന്ദര്‍ പിച്ചൈ സൂചനകള്‍ നല്‍കിയിരുന്നു.

കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഉത്പന്നങ്ങള്‍ മെച്ചപ്പെടുത്താനും ഉപഭോക്താക്കളെ സഹായിക്കാനും കഴിയുന്ന പദ്ധതികള്‍ നടപ്പിലാക്കണമെന്നും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2022-ന്റെ രണ്ടാം പാദത്തില്‍ ഗൂഗിളിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടലും.

ടെക് ലോകത്തെ പ്രധാന കമ്പനികളായ ട്വിറ്ററിനും മെറ്റയ്‌ക്കും ആമസോണിനും പിന്നാലെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഗൂഗിളും. ടെക് ലോകത്തെ പ്രധാന കമ്പനികളായ ട്വിറ്ററിനും മെറ്റയ്‌ക്കും ആമസോണിനും പിന്നാലെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഗൂഗിളും.

Related Articles

Back to top button