Uncategorized

ടുലിപ്പ് ഉദ്യാനം ; സന്ദര്‍ശകര്‍ക്ക് 19-മുതല്‍ പ്രവേശനം

“Manju”

ശ്രീനഗര്‍: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്പ് ഉദ്യാനം മാര്‍ച്ച 19- ന് സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കും. എല്ലാം വര്‍ഷവും വസന്തകാലത്താണ് സഞ്ചാരികള്‍ക്ക് പുന്തോട്ടത്തില്‍ പ്രവേശനം അനുവദിക്കുന്നത്. 74 ഏക്കര്‍ പ്രദേശത്താണ് ടുലിപ്പ് ഉദ്യാനം വ്യാപിച്ചു കിടക്കുന്നത്. 68 വ്യത്യസ്ത ഇനങ്ങളായി പതിനഞ്ച് ലക്ഷത്തോളം ടുലിപ്പ് ചെടികളുണ്ട് ഇവിടെ.

ലോക പ്രശസ്തമായ ദാല്‍ തടാകത്തിന് സമീപം സബര്‍വാന്‍ കുന്നുകള്‍ക്ക് താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. 500- ലധികം തൊഴിലാളികള്‍ രാവും പകലും കഠിനാദ്ധ്വാനം ചെയ്താണ് ഉദ്യാനം ഒരുക്കിയിരിക്കുന്നത്.

2008-ലാണ് ഇത് ആരംഭിച്ചത്. 2022-ലെ വസന്തകാലത്ത് 3.5 ലക്ഷം പേര്‍ ഉദ്യാനം സന്ദര്‍ശിച്ചിരുന്നു. ബോളിവുഡ് സിനിമകളുടെ സ്ഥിരം ഷൂട്ടിംഗ് ലോക്കേഷനാണ് ഇവിടം.

Related Articles

Back to top button