Uncategorized

ചൈനീസ് വാക്സിൻ എടുത്ത ആരോഗ്യ പ്രവർത്തകർക്ക് കൊറോണ 

“Manju”

ബെയ്ജിംഗ് ; ചൈനയുടെ സിനോവാക് വാക്സിൻ സ്വീകരിച്ച 600 ലേറെ ആരോഗ്യ പ്രവർത്തകർക്ക് കൊറോണ ബാധിച്ചതായി തായ് ലാൻഡ് .

രണ്ട് ഡോസ് സിനോവാക് വാക്സിൻ ലഭിച്ച 677,348 മെഡിക്കൽ ഓഫീസർമാരിൽ 618 പേർക്ക് രോഗം ബാധിച്ചതായി ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള ആരോഗ്യ മന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു നഴ്‌സ് മരിച്ചു, മറ്റൊരു മെഡിക്കൽ ജീവനക്കാരന്റെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രണ്ട് വാക്സിൻ എടുത്തിട്ടും ഫലമില്ലാത്ത സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വിദഗ്ധ പാനൽ മൂന്നാമത്തെ ഡോസും ശുപാർശ ചെയ്തതായി മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സിനോവാക് ഒഴിവാക്കി അസ്ട്രാസെനേകയോ മറ്റേതെങ്കിലും വാക്‌സിനോ ആയിരിക്കും മൂന്നാമത്തെ ഡോസായി നൽകുകയെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതിനുളള ശുപാർശ വൈകാതെ പരിഗണിക്കും.

ഫെബ്രുവരിക്ക് ശേഷമാണ് തായ് ലൻഡിലെ ആരോഗ്യപ്രവർത്തകർക്ക് സിനോവാക് നൽകി തുടങ്ങിയത്. ജൂണിലാണ് അസ്ട്രാസെനേക വാക്‌സിൻ രാജ്യത്ത് എത്തിച്ചു തുടങ്ങിയത്

 

Related Articles

Back to top button