Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (19-03-2023) ഇന്ന് ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (19-03-2023) ഇന്ന് ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

  • ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രാവിലെ 08:30 ന് `ഹരിപ്പാട് “കരുതൽ” ഉച്ചയൂണ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 50-മത് വീടിന്റെ താക്കോൽദാന പരിപാടിയിൽ പങ്കെടുക്കുന്നു.
  • ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വൈകിട്ട് 4 മണിക്ക് കൊല്ലം ചക്കുവള്ളി ദുര്യോധന ക്ഷേത്രത്തിലെ മലക്കുട മഹാസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു.
  • ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം ഏരിയ (സിറ്റി) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10 മണിക്ക് ചെട്ടികുളങ്ങര, വഞ്ചിയൂർ വനിതാ സാംസ്‌കാരിക സംഘം ഹാളിൽ വച്ച് “നന്മയുള്ള യുവതലമുറ” എന്ന വിഷയത്തിൽ സത്സംഗം നടക്കുന്നു. ശാന്തിഗിരി മാതൃമണ്ഡലം ഹെഡ്  ജനനി പ്രമീള ജ്ഞാനപസ്വിനി നേതൃത്വം നല്കുന്നു.
  • ശാന്തിഗിരി മാതൃമണ്ഡലം എറണാകുളം ഏരിയ (സിറ്റി) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകുന്നേരം 4 മണിക്ക് ശാന്തിഗിരി ആശ്രമം, പാലാരിവട്ടം ബ്രാഞ്ചിൽ സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി, ജനനി വിനയ ജ്ഞാന തപസ്വിനി എന്നിവരുടെ നേതൃത്വത്തിൽ “നന്മയുള്ള യുവതലമുറ” (പുതുതലമുറയെ ഗുരുവിന്റേതായി മാറ്റുന്നതിൽ അമ്മമാർക്കുള്ള പങ്ക്) എന്ന വിഷയത്തിൽ സംയുക്ത പൊതുയോഗവും സത്സംഗവും നടക്കുന്നു.
  • ആലപ്പുഴ, ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചിൽ വൈകുന്നേരം 4 മണി മുതൽ 6 മണി വരെ പൊതുയോഗം നടക്കുന്നു.
  • എല്ലാ എരിയകളിലും വിശ്വ സാംസ്കാരിക നവോദ്ധാന കേന്ദ്രം ഏരിയ കമ്മിറ്റി മീറ്റിംഗ് നടക്കുന്നു.
  • കൊയിലാണ്ടി ഏരിയ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഉച്ചക്ക് 3 മണിക്ക് ഏരിയ, യൂണിറ്റ് കോർഡിനേറേറഴ്സ്ന്റെ മീറ്റിംഗ് നടക്കുന്നു.
  • പോത്തൻ‍കോട് ശാന്തിഗിരി ആശ്രമത്തിൽ‍ രാത്രി പ്രാർത്ഥന – വൈക്കം ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button