IndiaLatest

പുതിയ മൃഗജനനനിയന്ത്രണ നിയമങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം

“Manju”

ന്യൂഡല്‍ഹി : തെരുവ് നായ ആക്രമണത്തില്‍ പുതിയ മൃഗ ജനന നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം. പുതിയ വിജ്ഞാപനം അനുസരിച്ച്‌ മൃഗങ്ങളുടെ ജനന നിയന്ത്രണ പരിപാടികള്‍, തെരുവ് നായ്ക്കളുടെ വന്ധ്യംകരണം, വാക്സിനേഷന്‍ എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥാപനങ്ങള്‍ വഴി നടത്താം. തെരുവ് നായ ആക്രമണങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.

2001 ലെ നിയമങ്ങളാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ മൃഗ ജനന നിയന്ത്രണ നിയമങ്ങളിലെ ചട്ടങ്ങളില്‍ കഴിഞ്ഞ മാസം കേന്ദ്രം മാറ്റം വരുത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്നതാണ് 2023 മാര്‍ച്ചിലെ ഈ വിജ്ഞാപനം. ഇത് കാര്യക്ഷമമായി നടപ്പിലാക്കണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

 

Related Articles

Back to top button