KeralaLatest

സുൽത്താൻ ബത്തേരിയിൽ മാധ്യമക്കൂട്ടായ്മ നടന്നു.

“Manju”

സുൽത്താൻബത്തേരി: ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ പ്രദേശിക മാധ്യമപ്രവർത്തകർക്ക് സ്നേഹവിരുന്നൊരുക്കി. പ്രതിഷ്ഠാ പൂർത്തീകരണത്തിന്റെയും ഗുരുസ്ഥാനീയ ശിഷ്യപൂജിതയുടെ തീർത്ഥയാത്രയുടേയും മുന്നോടിയായിട്ടാണ് സ്നേഹക്കൂട്ടായ്മ നടന്നത്. ആശ്രമം സ്പിരിച്വൽ സോണിലെ മരത്തണലിൽ നടന്ന കൂട്ടായ്മയിൽ സന്ന്യാസി സന്ന്യാസിനിമാർ മാധ്യമപ്രവർത്തകരുമായി ഗുരുസ്നേഹം പങ്കുവെച്ചു . നവജ്യോതിശ്രീകരുണാകരഗുരുവിന്റെ വയനാട് സന്ദർശനങ്ങളെക്കുറിച്ചും ആശ്രമത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളെക്കുറിച്ചുമുളള അനുഭവങ്ങൾ സ്വാമി ജയദീപ്തൻ ജ്ഞാന തപസ്വി വിവരിച്ചു. നവജ്യോതിശ്രീകരുണാകരഗുരുവിൻ്റെ ഓരോ സന്ദർശനത്തിലും ആത്മീയതയുടെ പുതുചരിത്രമെഴുതിയ നാടാണ് ബത്തേരി. ഗുരുസ്ഥാനീയയെ വരവേൽക്കാൻ നാട് ഒന്നടങ്കം തയ്യാറെടുക്കുകയാണ്. ഗുരുവിൻ്റെ പാദസ്പർശം കൊണ്ട് പവിത്രമായ മണ്ണിൽ ശിഷ്യപൂജിത എത്തുന്നത് വയനാട്ടിലെ ആശ്രമചരിത്രത്തിന്റെ മറ്റൊരു ഏടായി മാറുമെന്ന് സുൽത്താൻ ബത്തേരി ആശ്രമം ചീഫ് ജനനി അഭേദ ജ്ഞാന തപസ്വിനി പറഞ്ഞു. സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, സേതുനാഥ് മലയാലപ്പുഴ, സനൽകുമാർ. കെ.കെ , പുരുഷോത്തമൻ. എം. കെ എന്നിവരും മാധ്യമപ്രവർത്തകരുമായി സംവദിച്ചു. ബത്തേരി പ്രസ് ക്ലബിലെ മുഴുവൻ അംഗങ്ങളും കൂട്ടായ്മയിൽ പങ്കെടുത്തു.

 

Related Articles

Back to top button