IndiaLatest

പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമുണ്ടാകുമെന്ന് ഭീഷണിക്കത്ത്

“Manju”

കേരള സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണിയെന്ന് പൊലീസ്. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമുണ്ടാകുമെന്ന് കാണിച്ച് കത്ത് ലഭിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. ഭീഷണി ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ബിജെപിയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിലെ യുവം പരിപാടിയിലും, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. ഈ സാഹചര്യത്തില്‍ സുരക്ഷ വിലയിരുത്തിക്കൊണ്ടുള്ള ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണിയുള്ളതായി ചൂണ്ടിക്കാട്ടുന്നത്.

ഒരാഴ്ച മുന്‍പ് കെ. സുരേന്ദ്രന് ഭീഷണിക്കത്ത് ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമുണ്ടാകുമെന്നും പറയുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ലഭിച്ച കത്ത് കെ. സുരേന്ദ്രന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഗൗരവമായി എടുക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button