LatestThiruvananthapuram

നെടുമങ്ങാട് താലൂക്കിൽ അദാലത്ത് മെയ് 2 നും 6 നും

“Manju”

മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ നടത്തുന്ന അദാലത്തിന്റെ ഭാഗമായി തിരുവനന്തപുരം താലൂക്കിൽ മെയ് 2 നും നെടുമങ്ങാട് താലൂക്കിൽ മെയ് 6 നും അദാലത്തുകൾ സംഘടിപ്പിക്കുന്നു. .

നിർദ്ദേശങ്ങൾ :

  • അദാലത്തിലേക്ക് 26 വിഷയങ്ങൾ സംബന്ധിച്ച് പരാതികളാണ് പരിഗണിക്കുന്നത്.
    അപേക്ഷകൾ ഏപ്രിൽ 1 മുതൽ 15 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയും ,താലൂക്ക് ഓഫീസ് മുഖേനയും നൽകാവുന്നതാണ്.
  • ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ അദാലത്തിൽ വച്ച് ബഹു.മന്ത്രിമാർ തീരുമാനം കൈക്കൊള്ളുന്നതാണ്.
  • ഇത്തരത്തിൽ പൊതുജനങ്ങൾക്ക് ഗുണകരമാകുന്നതും ദീർഘനാളുകളായി പരിഹരിക്കാൻ കഴിയാതെ കിടക്കുന്നതുമായ നിരവധി വിഷയങ്ങൾക്ക് അദാലത്തിൽ പരിഹരിക്കുവാൻ കഴിയും.
  • പഞ്ചായത്ത് അംഗങ്ങൾ വാർഡുകളിലെ ജനങ്ങളിലേക്ക് ഈ വിവരങ്ങൾ അറിയിച്ചു അവരെ അദാലത്തിന്റെ ഭാഗമാക്കുകയും, ഈ പ്രവർത്തനത്തിൽ മുൻകൈയെടുത്ത് പ്രവർത്തിക്കേണ്ടതും മണ്ഡലത്തിലെ ജനപ്രതിനിധികളാണ്.
  •  ഇതേക്കുറിച്ച് സംസാരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് (25-3-23)  ഉച്ചകഴിഞ്ഞ് 3:00 മണിക്ക് തിരുവനന്തപുരം നന്ദാവനം, പാണക്കാട് ഹാളിൽ (പഴയ മുസ്ലിം അസോസിയേഷൻ ഹാൾ) തിരുവനന്തപുരം താലൂക്കിന്റെ സ്വാഗത സംഘവും , 27ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നെടുമങ്ങാട് ടൗൺ ഹാളിൽ വച്ച് നെടുമങ്ങാട് താലൂക്കിന്റെ സ്വാഗതസംഘവും സംഘടിപ്പിച്ച്ചു. ഈ സ്വാഗത സംഘത്തിൽ പഞ്ചായത്തിലെയും മുൻസിപ്പാലിറ്റിയിലെയും ജനപ്രതിനിധികൾ പങ്കെടുത്തു.

Related Articles

Back to top button