Kollam

കുടുംബവഴക്ക് ; ഗൃഹനാഥൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

“Manju”

കൊല്ലം : കുടുംബവഴക്കിനെ തുടർന്ന് ഗൃഹനാഥൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. കൊല്ലം കുണ്ടറയിലാണ് സംഭവം. കുരീപ്പള്ളി സൊസൈറ്റി ജംഗ്ഷൻ ചാമവിള വീട്ടിൽ നിസാർ (41) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 4.30 ഓടെ ആയിരുന്നു സംഭവം. .ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു നിസാർ മദ്യത്തിന് അടിമയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് മദ്യപിച്ച് എത്തിയ നിസാർ വീട്ടിലെ ടിവിയും പിതാവ് സുലൈമാൻ കുഞ്ഞിന്റെ മൊബൈൽ ഫോണും കത്തിച്ചിരുന്നു. ഇതേതുടർന്ന് സുലൈമാൻ കുഞ്ഞ് കുണ്ടറ പോലീസിൽ പരാതി നൽകി.

എന്നാൽ തന്നെ തിരക്കി പോലീസ് എത്തിയാൽ ഭാര്യ സബീനയെ അക്രമിക്കുമെന്ന് നിസാർ ഭീഷണി മുഴക്കി. തുടർന്ന് ഇന്ന് വൈകീട്ടോടെ വീട്ടിൽ എത്തിയ നിസാർ അമ്മയെ പുറത്താക്കി വാതിൽ അടച്ച ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button